---
title: "ചൊക്ലി സബ്ജില്ല പ്രവേശനോത്സവം ചമ്പാട് വെസ്റ്റ് യുപി സ്കൂളിൽ നടന്നു. "
english_title: "Chokli Subdistrict Entrance Festival was held at Champat West UP School"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/209577/Chokli Subdistrict Entrance Festival was held at Champat West UP School"
published_at: "2024-06-03T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665d8dfe12a96_IMG-20240603-WA0063.jpg"
keywords: []
---

# ചൊക്ലി സബ്ജില്ല പ്രവേശനോത്സവം ചമ്പാട് വെസ്റ്റ് യുപി സ്കൂളിൽ നടന്നു. 

> **Lead Summary:** ചൊക്ലി സബ്ജില്ല പ്രവേശനോത്സവം ചമ്പാട് വെസ്റ്റ് യുപി സ്കൂളിൽ നടന്നു.

## Article Content

ചൊക്ലി സബ്ജില്ല പ്രവേശനോത്സവം ചമ്പാട് വെസ്റ്റ് യുപി സ്കൂളിൽ നടന്നു.

പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ. ശൈലജ ഉദ്ഘാടനം ചെയ്തു.

ചൊക്ലി എ.ഇ.ഒ പി. എൻ ഗീത മുഖ്യാതിഥിയായി. വാർഡ് അംഗം ഹഫ്സത്ത് ഇടവലത്ത്, ചൊക്ലി ബി.പി.സി സുനിൽ ബാൽ, ചൊക്ലി അക്കാദമിക് കൗൺസിൽ സെക്രട്ടറി കെ. രമേശൻ, എച്ച് എം ഫോറം സെക്രട്ടറി കെ കെ സുധീർ കുമാർ, പി ടി എ പ്രസിഡണ്ട് കെ നിഷാദ്, പിഇസി കൺവീനർ കെ പ്രദീപ് കുമാർ, പിടിഎ വൈസ് പ്രസിഡണ്ട് പി.പി പ്രദീപൻ, ബി ആർ സി ട്രെയിനർ സിഎം നിമ്മി എന്നിവർ സംസാരിച്ചു,

പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ പി രമ ടീച്ചർ അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപകൻ വി.പി രജിലേഷ് സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി കെ കെ അലി നന്ദിയും പറഞ്ഞു. ചമ്പാട് കേന്ദ്രീകരിച്ച് ഘോഷയാത്രയും നടത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/209577/Chokli Subdistrict Entrance Festival was held at Champat West UP School)